തലശ്ശേരി: മണിയറയിലെ അലമാര കുത്തിത്തുറന്ന് നവവധുവിന്‍െറ 93 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ അന്വേഷണം ഊര്‍ജിതം. എരഞ്ഞോളി പാലത്തിന് സമീപം ‘സൈമി’ല്‍ ലത്തീഫിന്‍െറ പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് 93 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. ലത്തീഫിന്‍െറ മകള്‍ ലസ്നയുടേതാണ് ആഭരണങ്ങള്‍.
വീട്ടിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ കേസിന് സഹായകരമായ തുമ്പുകളൊന്നും ലഭിച്ചിട്ടില്ല. 50ലേറെ വിരലടയാളങ്ങളാണ് ഫോറന്‍സിക് സംഘം കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് ശേഖരിച്ചത്. പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍ കോളുകളുടെ വിശദ വിവരങ്ങളും സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് ശേഖരിച്ചുവരുകയാണ്.
ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡുള്‍പ്പെടെയുള്ള സംഘം അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള വിരലടയാള പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ സ്ഥിരം മോഷ്ടാക്കളുടെ പങ്ക് വ്യക്തമാകുമെന്നാണ് പൊലീസിന്‍െറ നിഗമനം. വീടിന്‍െറ വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളൊന്നും കണ്ടത്തൊന്‍ പൊലീസിന്‍െറ പരിശോധനയില്‍ സാധിച്ചിട്ടില്ല. ടൗണ്‍ സി.ഐ വി.കെ. വിശ്വംഭരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
അഞ്ച് ദിവസം വീട് പൂട്ടി സ്ഥലം മാറി നിന്നിട്ടും വിവരം പൊലീസിനെ അറിയിക്കാതിരുന്നത് വീട്ടുകാരുടെ അനാസ്ഥയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തീരെ ഉറപ്പില്ലാത്ത അലമാരയിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നതത്രേ. ലസ്നയും മാതാവും രണ്ട് സഹോദരങ്ങളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. രണ്ട് മാസം മുമ്പാണ് ലസ്ന വിവാഹിതയായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് വീട് പൂട്ടി ധര്‍മടത്തെ മാതാവിന്‍െറ വീട്ടിലേക്ക് പോയ ലസ്നയും മാതാവും സഹോദരങ്ങളും വെള്ളിയാഴ്ച തിരിച്ചുവന്നെങ്കിലും പെട്ടെന്ന് മടങ്ങി.
വോട്ട് ധര്‍മടത്തായതിനാല്‍ രേഖപ്പെടുത്തിയശേഷം തിങ്കളാഴ്ച വൈകീട്ട് തിരിച്ചത്തെിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ട വിവരം അറിയുന്നത്.
ബാല്‍ക്കണിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മുകളിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.